Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Vehicle Accident

Thrissur

പെ​രി​ഞ്ഞ​നം കൊ​റ്റം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ടം

കൊ​റ്റം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ പെ​രി​ഞ്ഞ​നം കൊ​റ്റം​കു​ള​ത്ത് വാ​ഹ​നാ​പ​ക​ടം. ര​ണ്ടു കാ​റു​ക​ളും ഒ​രു ടോ​റ​സ് ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. യാ​ത്ര​ക്കാ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ വൈ​കീ​ട്ട് നാലോ​ടെ കൊ​റ്റം​കു​ളം മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

വാ​ട​ക്കുഭാ​ഗ​ത്ത് നി​ന്നും വ​രി​ക​യാ​യി​രു​ന്ന ഇ​ന്നോ​വ ​ക​ാർ സി​ഗ്ന​ൽ തെ​റ്റി​ച്ച് വ​ൺ​വേ റോ​ഡി​ലേ​ക്ക് ക​റി​യ​താ​ണ് അ​പ​ക​ട കാ​ര​ണം. തൃ​പ്ര​യാ​ർ ഭാ​ഗ​ത്ത് നി​ന്നും വ​ന്നി​രു​ന്ന ഇ​ന്നോ​വ കാ​ർ കൊ​ടു​ങ്ങ​ല്ലൂ​ർ ഭാ​ഗ​ത്ത് നി​ന്നും വ​ന്നി​രു​ന്ന മാ​രു​തി സു​സു​ക്കി ​കാ​റി​ന്‍റെ മു​ൻ​വ​ശ​ത്ത് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ മാ​രു​തി​ക്കാ​ർ പി​ന്നി​ലോ​ട്ട് പോ​യി വ​ലി​യ ടോ​റ​സി​ന്‍റെ മു​മ്പി​ൽ ഇ​ടി​ച്ചു. ലോ​റി​ക്കും ഇ​ന്നോ​വ​യ്ക്കും ന​ടു​വി​ൽ കു​ടു​ങ്ങി​യ മാ​രു​തി​യു​ടെ ഇ​രു​വ​ശ​വും ത​ക​ർ​ന്നു.

അ​പ​ക​ട​ത്തി​ൽ ഇ​രു​വാ​ഹ​ന യാ​ത്രി​ക​ർ​ക്കും പ​രി​ക്കേ​ൽ​ക്കാ​തി​രു​ന്ന​ത് ആ​ശ്വാ​സ​മാ​യി. തു​ട​ർ​ന്ന് ദേ​ശീ​യ​പാ​ത​യി​ൽ ഏ​റെ നേ​രം ഗ​താ​ഗ​ത​ട​സം നേ​രി​ട്ടു. ഹൈ​വേ പോ​ലീ​സും മോ​ട്ടോ​ർവാ​ഹ​നവ​കു​പ്പ് പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യി​ട്ടു​ണ്ട്.​വ​ട​ക്കു​നി​ന്നും വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് തെ​ക്കോ​ട്ട് പോ​കു​ന്ന​തി​നു​ള്ള വ്യ​ക്ത​മാ​യ ദി​ശാ​സൂ​ചി​ക സ്ഥാ​പി​ക്കാ​ത്ത​തും ഇ​വി​ടെ വാ​ഹ​ന ഡ്രൈ​വ​ർ​മാ​ർ​ക്ക് ആ​ശ​യ​ക്കു​ഴ​പ്പം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്.

District News

വാ​ഹ​നാ​പ​ക​ടം: പ​രി​ക്കേ​റ്റ​യാ​ൾ മ​രി​ച്ചു

ക​യ്പ​മം​ഗ​ലം/തൃപ്രയാർ: ദേ​ശീ​യ​പാ​ത​യി​ൽ എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി​യി​ൽ പെ​ട്ടി​ഓ​ട്ടോ​യും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഓ​ട്ടോ​ഡ്രൈ​വ​ർ മ​രി​ച്ചു. എ​ട​മു​ട്ടം പാ​ല​പ്പെ​ട്ടി സ്വ​ദേ​ശി ക​റു​ക​പ്പ​റ​മ്പി​ൽ ബാ​ല​ന്‍റെ മ​ക​ൻ സ​ന്തോ​ഷ് (58) ആ​ണ് മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ഏ​ഴ​ര​യോ​ടെ സ​ഹ​റാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​നു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. ഇ​ദ്ദേ​ഹം ഓ​ടി​ച്ചി​രു​ന്ന പെ​ട്ടി​ഓ​ട്ടോ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.


സ​ന്തോ​ഷി​നെ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​ന്ന​ലെ പു​ല​ർ​ച്ചെ മ​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​ന് നാ​ട്ടി​ക പ​ഞ്ചാ​യ​ത്ത് പൊ​തു​ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: സു​ന​ന്ദി​നി. മ​ക്ക​ൾ: സം​ഗീ​ത് (യു​കെ), സ​ഞ്ജ​യ്.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റയാൾ മ​രി​ച്ചു

പി​ലാ​ത്ത​റ: കാ​റി​ടി​ച്ചു പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രിച്ചു. പി​ലാ​ത്ത​റ കെ​പി​എം കോം​പ്ല​ക്സി​ന് സ​മീ​പ​ത്തെ പി. ​ഗ​ണേ​ശ​നാ​ണ് (63) മ​രി​ച്ച​ത്.

ക​ഴി​ഞ്ഞ 17​ന് രാ​ത്രി ഏ​ഴോ​ടെ ഏ​ഴി​ലോ​ട് എ​സ്എ​ടി ന​ഗ​റി​ല്‍ പോ​പ്പു​ല​ര്‍ ഷോ​റൂ​മി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ള്‍ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലായി​രു​ന്നു. 24ന് ​രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം.

ഭാ​ര്യ: ക​മ​ല. മ​ക്ക​ള്‍: ഷൈ​ജു (ശ്രീ ​വി​നാ​യ​ക ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍), ഷാ​ജി, വി​ജു.

District News

വാ​ഹ​നാ​പ​ക​ടം: ഒ​രാ​ൾ മ​രി​ച്ചു

ഒ​ല്ലൂ​ർ: ക​മ്പ​നി​പ്പ​ടി​യി​ൽ കാ​റും സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നാ​യ പാ​ല​ക്കാ​ട് വ​ല്ല​പ്പു​ഴ സ്വ​ദേ​ശി നെ​ല്ലി​ക്കു​ന്ന് പ​റ​മ്പി​ൽ വീ​ട്ടി​ൽ ശി​വാ​ന​ന്ദ​നാ​ണ് (47) മ​രി​ച്ച​ത്. ഒ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഇ​ന്നലെ രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. എ​റ​ണാ​കു​ളം ഭാ​ഗ​ത്ത് നി​ന്ന് തൃ​ശൂ​രി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്ന ഇ​ന്നോ​വ കാ​റും എ​തി​ർ​ദി​ശ​യി​ൽ പോ​വു​ക​യാ​യി​രു​ന്ന സ്കൂ​ട്ട​റും കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം. ഒ​ല്ലൂ​ർ പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

District News

വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന യു​വാ​വ് മ​രി​ച്ചു

മേ​ലൂ​ർ: ബൈ​ക്കി​ല്‍ ടോ​റ​സ് ലോ​റി​യി​ടി​ച്ച് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​നാ​യ യു​വാ​വ് മ​രി​ച്ചു. മേ​ലൂ​ര്‍ പൂ​ലാ​നി പു​ത്ത​ന്‍​ക​ണ്ട​ത്തി​ല്‍ ശ​ശി​യു​ടെ മ​ക​ന്‍ ജി​ഷ്ണു(29)​ആ​ണ് മ​രി​ച്ച​ത്.

ബൈ​ക്കി​ല്‍ ജി​ഷ്ണു​വി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന പൂ​ലാ​നി മു​ക്കം​മ്പി​ള്ളി വീ​ട്ടി​ല്‍ ഉ​ണ്ണി​കൃ​ഷ്ണ​നെ(29) പ​രി​ക്കു​ക​ളോ​ടെ ചാ​ല​ക്കു​ടി​യി​ലെ സ്വ​കാ​ര്യ​ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ചൊ​വ്വാ​ഴ്ച ഉ​ച്ച​തി​രി​ഞ്ഞ് മൂ​ന്ന​ര​യോ​ടെ മാ​രാം​കോ​ട് വ​ച്ചാ​യി​രു​ന്നു സം​ഭ​വം. കേ​ക്ക് നി​ര്‍​മാ​ണ യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ഇ​രു​വ​രും. ജോ​ലി സം​ബ​ന്ധ​മാ​യ കാ​ര്യ​ത്തി​ന് പോ​കു​ന്ന​വ​ഴി​യാ​ണ് അ​പ​ക​ടം സം​ഭ​വി​ച്ച​ത്.

ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ജി​ഷ്ണു ക​റു​കു​റ്റി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മ​രി​ച്ച​ത്. സം​സ്‌​കാ​രം ന​ട​ത്തി. അ​മ്മ: അം​ബി​ക. സ​ഹോ​ദ​ര​ന്‍: വി​ഷ്ണു.

District News

ഓ​ട്ടു​പാ​റ​യി​ലും പ​രു​ത്തി​പ്ര​യി​ലും വാ​ഹ​നാ​പ​ക​ടം; ര​ണ്ടു​പേ​ർ​ക്കു പ​രി​ക്ക് ഓ​ട്ടു​പാ​റ​യി​ൽ കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു; ഒ​രാ​ൾ​ക്കു പ​രി​ക്ക്


വ​ട​ക്കാ​ഞ്ചേ​രി: കാ​റും ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഒ​രാ​ൾ​ക്കു പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30ഓ​ടെ തൃ​ശൂ​ർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ ഓ​ട്ടു​പാ​റ ഡി​വൈ​ൻ ആ​ശു​പ​ത്രി​ക്കു മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ ചേ​ല​ക്ക​ര സ്വ​ദേ​ശി രാ​ജേ​ഷി​നെ വ​ട​ക്കാ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.


ഡി​വൈ​ൻ ആ​ശു​പ​ത്രി​ഭാ​ഗ​ത്തു​നി​ന്നും വ​ന്നി​രു​ന്ന​കാ​ർ നി​യ​ന്ത്ര​ണം​വി​ട്ട് തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​യി​രു​ന്ന ലോ​റി​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന രാ​ജേ​ഷി​നാ​ണു പ​രി​ക്കേ​റ്റ​ത്. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് സം​സ്ഥാ​ന പാ​ത​യി​ൽ ഏ​റെ​നേ​രം ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.


വ​ട​ക്കാ​ഞ്ചേ​രി പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കാ​റും ലോ​റി​യും റോ​ഡി​ൽ നി​ന്നും ത​ള്ളി​മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. അ​പ​ക​ട​ത്തി​ൽ കാ​റി​ന്‍റെ മു​ൻ​ഭാ​ഗം പൂ​ർ​ണ​മാ​യും ലോ​റി​യു​ടെ മു​ൻ​ഭാ​ഗം ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു.


നി​യ​ന്ത്ര​ണം​വി​ട്ട​ കാ​ർ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി മ​റി​ഞ്ഞു


വ​ട​ക്കാ​ഞ്ചേ​രി: പ​രു​ത്തി​പ്ര​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ടി​രു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ചു​ക​യ​റി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ കാ​ർ ഓ​ടി​ച്ചി​രു​ന്ന നെ​ടു​മ്പു​ര സ്വ​ദേ​ശി ക്കു ​പ​രി​ക്കേ​റ്റു. വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​ന്‍റെ ഇ​രു​മ്പു​കോ​ണി​യും ഇ​ടി​ച്ചു ത​ക​ർ​ത്തു. തൃ​ശൂ​ർ - ഷൊ​ർ​ണൂ​ർ സം​സ്ഥാ​ന പാ​ത​യി​ൽ പ​രു​ത്തി​പ്ര​യി​ലാ​ണ് അ​പ​ക​ടം. ചെ​റു​തു​രു​ത്തി നെ​ടു​മ്പു​ര സ്വ​ദേ​ശി സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റാ​ണ് ഇ​ന്ന​ലെ​ പു​ല​ർ​ച്ചെ ര​ണ്ട​ര​യോ​ടെ അ​പ​ക​ടത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ സ്വ​കാ​ര്യ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന മ​റ്റൊ​രു വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച​ശേ​ഷ​മാ​ണു ത​ല​കീ​ഴാ​യി മ​റി​ഞ്ഞ​ത്.

District News

വാ​ഹ​നാ​പ​ക​ടം: ഓ​ട്ടോ ഡ്രൈ​വ​ർ മ​രി​ച്ചു


പു​ൽ​പ്പ​ള്ളി: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച ഓ​ട്ടോ​റി​ക്ഷ​യി​ലെ ഡ്രൈ​വ​ർ മ​രി​ച്ചു. ചെ​റ്റ​പ്പാ​ലം ത​ളി​യാ​പ​റ​ന്പി​ൽ റോ​യി​യാ​ണ്(51) മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ കാ​പ്പി​സെ​റ്റ്-​പ​യ്യ​ന്പ​ള്ളി റോ​ഡി​ലെ താ​ഴെ ചെ​റ്റ​പ്പാ​ലം ഭ​ജ​ന​മ​ഠ​ത്തി​ന് സ​മീ​പം ന​ട​ന്ന അ​പ​ക​ട​മാ​ണ് റോ​യി​യു​ടെ ജീ​വ​നെ​ടു​ത്ത​ത്.

ഉ​ദ​യ​ക്ക​വ​ല ഭാ​ഗ​ത്തു​നി​ന്നു പോ​ക്ക​റ്റ് റോ​ഡി​ലൂ​ടെ പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യും പു​ൽ​പ്പ​ള്ളി ഭാ​ഗ​ത്തു​നി​ന്നു ഇ​റ​ക്ക​ത്തി​ലൂ​ടെ വ​രി​ക​യാ​യി​രു​ന്ന കാ​റു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ റോ​യി​യെ ഉ​ട​ൻ ടൗ​ണി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ചെ​റ്റ​പ്പാ​ലം സെ​ന്‍റ് മേ​രീ​സ് സിം​ഹാ​സ​ന​പ്പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ബേ​സി​ൽ, മ​രി​യ സൂ​സ​ൻ.

District News

എ​ട്ടി​ക്കു​ള​ത്ത് വാ​ഹ​നാ​പ​ക​ടം; വി​ദ്യാ​ര്‍​ഥി മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: എ​ട്ടി​ക്കു​ള​ത്തി​നു സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മാ​ട്ടൂ​ല്‍ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. മാ​ട്ടൂ​ല്‍ സെ​ന്‍​ട്ര​ല്‍ തെ​ക്കു​മ്പാ​ട് ക​ട​വി​നു സ​മീ​പ​ത്തെ മു​ഹ​മ്മ​ദ് ഫൈ​സ​ല്‍-​സൈ​ന​ബ ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ താ​യ​വ​ള​പ്പി​ല്‍ മു​ഹ​മ്മ​ദ് ഫ​യാ​സ് (17) ആ​ണ് മ​രി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മാ​ട്ടൂ​ല്‍ ആ​ര്‍​സി ച​ര്‍​ച്ച് കോ​ള​നി​ക്കു സ​മീ​പ​ത്തെ സ​ലിം ഹാ​ജി​യു​ടെ മ​ക​ന്‍ മു​ഹ​മ്മ​ദ് റാ​സി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ രാ​മ​ന്ത​ളി എ​ട്ടി​ക്കു​ള​ത്തി​നു സ​മീ​പം മൊ​ട്ട​ക്കു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം. പി​ലാ​ത്ത​റ കോ-​ഓ​പ്പ​റേ​റ്റീ​വ് കോ​ള​ജി​ലെ ഒ​ന്നാം വ​ര്‍​ഷ കം​പ്യൂ​ട്ട​ര്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​യാ​യ ഫ​യാ​സും ഇ​തേ കോ​ള​ജി​ലെ ബി​സി​എ വി​ദ്യാ​ര്‍​ഥി റാ​സി​യും അ​തി​രാ​വി​ലെ​ത​ന്നെ മാ​ട്ടൂ​ലി​ല്‍​നി​ന്നും സ്‌​കൂ​ട്ട​റി​ലെ​ത്തി​യ​താ​യി​രു​ന്നു. ഇ​വ​ര്‍ മൊ​ട്ട​ക്കു​ന്ന്-​പ​ര​ത്തി​ക്കാ​ട് റോ​ഡ​രി​കി​ലെ എ​ടു​ത്തു​വ​ച്ച ക​ല്ല് എ​ന്ന വ​ലി​യ പാ​റ കാ​ണാ​നെ​ത്തി തി​രി​ച്ചു​പോ​കു​മ്പോ​ഴാ​യി​രു​ന്നു അ​പ​ക​ടം. മൊ​ട്ട​ക്കു​ന്ന് പു​തി​യ ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ കു​ത്ത​നെ​യു​ള്ള ഇ​റ​ക്ക​ത്തി​ലെ വ​ള​വി​ല്‍ നി​യ​ന്ത്ര​ണ​മി​ല്ലാ​തെ അ​തി​വേ​ഗ​ത​യി​ലെ​ത്തി​യ സ്‌​കൂ​ട്ട​ര്‍ മ​ര​ത്തി​ലി​ടി​ച്ചു മ​റി​യു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ തെ​റി​ച്ചു​പോ​യ സ്‌​കൂ​ട്ട​റി​ലെ പി​ന്‍​സീ​റ്റ് യാ​ത്ര​ക്കാ​ര​നാ​യ ഫ​യാ​സ് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഇ​രു​വ​രെ​യും ഉ​ട​ന്‍​ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഫ​യാ​സ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. അ​പ​ക​ട​ക​ര​മാ​യ വി​ധ​ത്തി​ല്‍ സ്‌​കൂ​ട്ട​റോ​ടി​ച്ച് ഒ​രു മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട ഫ​യാ​സി​ന്‍റെ ബ​ന്ധു​വി​ന്‍റെ പ​രാ​തി​യി​ല്‍ സ്‌​കൂ​ട്ട​റോ​ടി​ച്ച റാ​സി​ക്കെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.​ സെ​യാ​ന്‍, ഫൈ​സ എ​ന്നി​വ​രാ​ണ് ഫ​യാ​സി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ള്‍.

District News

വാ​ഹ​നാ​പ​ക​ടം: ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു


പി​ലാ​ത്ത​റ: സ്‌​കൂ​ട്ട​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. വി​ള​യാ​ങ്കോ​ട് വാ​ദി​ഹു​ദ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ര്‍​ച്ച് ആ​ൻ​ഡ് അ​ഡ്വാ​ന്‍​സ് സ്റ്റ​ഡീ​സി​ലെ ഒ​ന്നാം വ​ര്‍​ഷ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി വി​ദ്യാ​ര്‍​ഥി​നി ക​ട​ന്ന​പ്പ​ള്ളി ച​ന്ത​പ്പു​ര​യി​ലെ മാ​ള​വി​ക (18) യാ​ണ് മ​രി​ച്ച​ത്.
പി​ലാ​ത്ത​റ-​പ​ഴ​യ​ങ്ങാ​ടി റോ​ഡി​ല്‍ പെ​രി​യാ​ട്ട് ബ​സ്‌​സ്റ്റോ​പ്പി​ന് സ​മീ​പം ക​ഴി​ഞ്ഞ എ​ട്ടി​നാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ​തി​നെ തു​ട​ര്‍​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു.


അ​പ​ക​ട​ത്തി​ല്‍ ഒ​പ്പം യാ​ത്ര ചെ​യ്തി​രു​ന്ന സ​ഹ​പാ​ഠി​യും ത​ല​ശേ​രി ചൊ​ക്ലി സ്വ​ദേ​ശി​നി​യു​മാ​യ ആ​ര്യ (18), ബു​ള്ള​റ്റ് ബൈ​ക്കി​ലെ യാ​ത്ര​ക്ക​രാ​യ പ​ഴ​യ​ങ്ങാ​ടി പ​ള്ളി​ക്ക​ര സ്വ​ദേ​ശി റെ​യ്സ് (19), റ​ഫീ​ദ് (21) എ​ന്നി​വ​ര്‍​ക്കും അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് മാ​ള​വി​ക മ​രി​ച്ച​ത്. ക​ട​ന്ന​പ്പ​ള്ളി ച​ന്ത​പ്പു​ര​യി​ലെ ര​ഞ്ജി​ത്ത്-​സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. സ​ഹോ​ദ​രി: വൈ​ഗ.

District News

വാ​ഹ​നാ​പ​ക​ടം: യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് സം​സ്ക​രി​ക്കും


വ​ട​ക്ക​ഞ്ചേ​രി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ഇ​ന്ന് നാ​ട്ടി​ൽ കൊ​ണ്ടു​വ​ന്ന് സം​സ്ക​രി​ക്കും.

അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലം ചെ​ന്ന​ക്ക​പ്പാ​ടം ക​ണ്ട​പാ​ത്ത് വീ​ട്ടി​ൽ പ്ര​വീ​ൺ​കു​മാ​റാ​ണ്(36) ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച​ത്. പ്ര​വീ​ൺ​കു​മാ​ർ ഉ​ൾ​പ്പെ​ടെ ആ​റു പേ​ർ യാ​ത്ര ചെ​യ്തി​രു​ന്ന കാ​ർ നി​യ​ന്ത്ര​ണം തെ​റ്റി മ​റി​ഞ്ഞ് മൂ​ന്ന് പേ​ർ മ​രി​ച്ചി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തോ​ള​മാ​യി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ കു​ക്കാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ്. ഇ​ന്നു രാ​വി​ലെ ആ​റി​ന് വീ​ട്ടി​ൽ എ​ത്തി​ക്കു​ന്ന മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​ന​ത്തി​നു ശേ​ഷം ഒ​മ്പ​തി​ന് ഐ​വ​ർ​മ​ഠ​ത്തി​ൽ സം​സ്ക​രി​ക്കും.

District News

വാ​ഹ​നാ​പ​ക​ടം: മു​ള​ക്കു​ഴ​യി​ൽ യു​വാ​വ് മ​രി​ച്ചു

ചെ​ങ്ങ​ന്നൂ​ർ: എം​സി റോ​ഡി​ൽ ചെ​ങ്ങ​ന്നൂ​ർ മു​ള​ക്കു​ഴ പി​ര​ള​ശേ​രി ജം​ഗ്ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് ത​ൽ​ക്ഷ​ണം മ​രി​ച്ചു. തി​രു​വ​ല്ല മേ​പ്രാ​ൽ പ​ന​ച്ചി​യി​ൽ ജ​നീ​ഷ് - അ​ജി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ജി​ത്തു ജ​നീ​ഷ് (19) ആ​ണ് മ​രി​ച്ച​ത്.


വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ജി​ത്തു സ​ഞ്ച​രി​ച്ച ബു​ള്ള​റ്റും ത​ടിലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ജി​ത്തു ത​ൽ​ക്ഷ​ണം മ​ര​ണ​മ​ട​ഞ്ഞു. സം​സ്കാ​രം നാ​ളെ 12നു ​മേ​പ്രാ​ൽ എ.​ജി. ച​ർ​ച്ച് സെ​മി​ത്തേ​രി​യി​ൽ ന​ട​ക്കും. ​പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി മൃ​ത​ദേ​ഹം ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.


ചെ​ങ്ങ​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. മു​ള​ക്കു​ഴ​യി​ലെ മാ​തൃവീ​ട്ടി​ൽ താ​മ​സി​ച്ചാ​ണ് ജി​ത്തു പ​ഠി​ച്ചി​രു​ന്ന​ത്. നി​ല​വി​ൽ മു​ള​ക്കു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ജോ​ലി ചെ​യ്തു വ​രു​ക​യാ​യി​രു​ന്നു. ജ​ഫി​ൻ സ​ഹോ​ദ​ര​നാണ്.

District News

വാ​ഹ​നാ​പ​ക​ടം: ഉ​ട​മ​യ്ക്കും വ്യാ​ജ ഡ്രൈ​വ​ര്‍​ക്കു​മെ​തി​രേ കേ​സ്

പാ​ലാ: നി​ര്‍​ത്തി​യി​ട്ട ഓ​ട്ടോ​യും ബൈ​ക്കും ഇ​ടി​ച്ചു​വീ​ഴ്ത്തി നി​ര്‍​ത്താ​തെ​പോ​യ കാ​ര്‍ ഉ​ട​മ​യ്ക്കും ഇ​യാ​ള്‍ ഹാ​ജ​രാ​ക്കി​യ വ്യാ​ജ ഡ്രൈ​വ​ര്‍​ക്കും എ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച രാ​ത്രി 11നു ​പാ​ലാ-​രാ​മ​പു​രം റോ​ഡി​ല്‍ സി​വി​ല്‍​സ്റ്റേ​ഷ​ന്‍ ജം​ഗ്ഷ​നു സ​മീ​പ​ത്തെ പ​ല​ച​ര​ക്കു​ക​ട​യു​ടെ മു​ന്നി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.


സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് കാ​ര്‍ ക​ണ്ടെ​ത്തി ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​ര്‍ ഓ​ടി​ച്ചി​രു​ന്ന ഡ്രൈ​വ​ര്‍ എ​ന്ന വ്യാ​ജേ​ന ഭ​ര​ണ​ങ്ങാ​നം സ്വ​ദേ​ശി മ​നു(35)​വി​നെ കാ​റു​ട​മ മു​ണ്ടു​പാ​ലം ആ​നി​ത്തോ​ട്ട​ത്തി​ല്‍ ജോ​ര്‍​ജു​കു​ട്ടി സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു. മ​നു​വി​നെ വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത​തോ​ടെ ഇ​യാ​ളു​ടെ ലൊ​ക്കേ​ഷ​ന്‍ അ​പ​ക​ട​സ​മ​യ​ത്ത് മ​റ്റൊ​രി​ട​ത്താ​ണെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. അ​പ​ക​ട​സ​മ​യം കാ​ര്‍ ഓ​ടി​ച്ച​ത് ജോ​ര്‍​ജു​കു​ട്ടി ആ​യി​രു​ന്നു​വെ​ന്ന് ചി​ല​ര്‍ മൊ​ഴി ന​ല്‍​കി​യ​തോ​ടെ സി​സി​ടി​വി​ക​ള്‍ പ​രി​ശോ​ധി​ച്ച് പോ​ലീ​സ് ഇ​ത് സ്ഥി​രീ​ക​രി​ച്ചു.


അ​പ​ക​ടം സൃ​ഷ്ടി​ച്ച് വാ​ഹ​നം നി​ര്‍​ത്താ​തെ പോ​യ​തി​നും വ്യാ​ജ​പ്ര​തി​യെ ഹാ​ജ​രാ​ക്കി പോ​ലീ​സി​നെ തെ​റ്റി​ദ്ധ​രി​പ്പി​ച്ച് ഔ​ദ്യോ​ഗി​ക കൃ​ത്യ​നി​ര്‍​വ​ഹ​ണ​ത്തി​ല്‍​നി​ന്ന് വ​ഴി​തെ​റ്റി​ക്കാ​ന്‍ ശ്ര​മി​ച്ച​തി​ന് ജോ​ര്‍​ജു​കു​ട്ടി​ക്കെ​തി​രേ ഗൂ​ഢാ​ലോ​ച​ന ഉ​ള്‍​പ്പെ​ടെ ര​ണ്ട് കേ​സു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്.


അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട ഓ​ട്ടോ​യി​ല്‍​നി​ന്ന് തെ​റി​ച്ചു​വീ​ണ് ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മു​ണ്ടു​പാ​ലം പു​ത്തേ​ട്ടു​കു​ന്നേ​ല്‍ റോ​സ​മ്മ ഉ​ല​ഹ​ന്നാ​ന്‍ (68) തെ​ള്ള​ക​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.


പാ​ലാ​യി​ല്‍ മ​ത്സ്യ​വ്യാ​പാ​ര സ്ഥാ​പ​നം ന​ട​ത്തു​ന്ന ഉ​ല​ഹ​ന്നാ​നും ഭാ​ര്യ​യും ക​ട​യ​ട​ച്ച് ഓ​ട്ടോ​യി​ല്‍ വീ​ട്ടി​ലേ​യ്ക്ക് പോ​കും​വ​ഴി​യാ​ണ് അ​പ​ക​ടം. സാ​ധ​ന​ങ്ങ​ള്‍ വാ​ങ്ങാ​ന്‍ പ​ല​ച​ര​ക്കു​ക​ട​യു​ടെ മു​ന്നി​ല്‍ നി​ര്‍​ത്തി​യ​താ​യി​രു​ന്നു. റോ​സ​മ്മ ഓ​ട്ടോ​യി​ല്‍​ത​ന്നെ ഇ​രു​ന്നു. ഈ ​സ​മ​യം ഇ​തു​വ​ഴി വ​ന്ന കാ​ര്‍ റോ​ഡ​രി​കി​ല്‍ നി​ര്‍​ത്തി​യി​ട്ട ഓ​ട്ടോ​യും ബൈ​ക്കും ഇ​ടി​ച്ചു​മ​റി​ച്ച​ശേ​ഷം നി​ര്‍​ത്താ​തെ പോ​വു​ക​യാ​യി​രു​ന്നു. ഓ​ട്ടോ​യി​ല്‍​നി​ന്ന് ത​ല​യ​ടി​ച്ച് റോ​ഡി​ല്‍​വീ​ണ വ​യോ​ധി​ക​യു​ടെ ദേ​ഹ​ത്തേ​ക്ക് ഓ​ട്ടോ​റി​ക്ഷ മ​റി​ഞ്ഞു​വീ​ണു. അ​പ​ക​ട​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്തു​വ​ന്നി​രു​ന്ന

Kerala

ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ടം: ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു

കൊ​ച്ചി: ഇ​ട​പ്പ​ള്ളി​യി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​ക​ളാ​യ ഹ​രു​ണ്‍ ഷാ​ജി, മു​നീ​ര്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ര്‍​ച്ചെ 3.30ഓ​ടെ ഇ​ട​പ്പ​ള്ളി ബാ​ങ്ക് ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട മ​റ്റ് ര​ണ്ട് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​ർ കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ തീ​വ്ര​പ​രി​ച​ണ വി​ഭാ​ഗ​ത്തി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

കാ​റി​ന്‍റെ അ​മി​ത വേ​ഗ​ത​യാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ മെ​ട്രോ പി​ല്ല​റി​ല്‍ ഇ​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ കാ​ര്‍ പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു.

സം​ഭ​വ​ത്തി​ൽ എ​ള​മ​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു.

Latest News

Up